ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് യുവാവിനെ പാളത്തിലേക്ക് തള്ളിയിട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് യുവാവിനെ പാളത്തിലേക്ക് തള്ളിയിട്ടു. പാളത്തിൽ വീണ യുവാവിൻ്റെ ഇടതുകാൽ ട്രെയിനിനടിയിൽപെട്ട് അറ്റുപോയി. മുംബൈക്കടുത്ത് താനെയിൽ ലോക്കൽ ട്രെയിനിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിതേഷ് രാകേഷ് എന്ന 30കാരനാണ് കാലുകൾ നഷ്‌ടമായത്. സംഭവത്തിൽ പ്രതിയായ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 18 ന് രാത്രി 11.05 ഓടെയാണ് താനെയിലെ ബദ്‌ലാപുർ സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ട്രെയിനിൽ യുവാവ് കയറിയത്. 40 മിനിറ്റിന് ശേഷം ട്രെയിൻ അംബർനാഥിലെത്തി. ട്രെയിൻ നിർത്തുന്നതിന് മുൻപ് റിതേഷിന് തൊട്ടടുത്തിരുന്നയാൾ ഫോൺ തട്ടിപ്പറിഞ്ഞ് പുറത്തേക്ക് ചാടാൻ ശ്രമിച്ചു. എന്നാൽ റിതേഷ് നീക്കം തടഞ്ഞു.

ഇതോടെ പ്രതി ഇദ്ദേഹത്തെ ട്രെയിനിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. ട്രെയിനിനടിയിലേക്ക് വീണ യുവാവിൻ്റെ ഇടതുകാലിന് മുകളിലൂടെ ട്രെയിൻ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ച ശേഷം ഇദ്ദേഹത്തിൻ്റെ പരിക്കേറ്റ കാൽ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റി. ഇദ്ദേഹത്തിന് തലയ്ക്കും ഇടത് കവിളിലും ഇടത് കണ്ണിനും പരിക്കേറ്റിട്ടുണ്ട്. റെയിൽവെ പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം താനെയിലെ കഇഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണവിപണി : സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

0
തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്)...

മുല്ലപ്പെരിയാർ തുറന്നില്ല : ജലക്ഷാമം രൂക്ഷം ; കേരളത്തിൽ മഴപെയ്യാൻ പൂജനടത്തി തമിഴ്‍നാട്ടിലെ കർഷകർ

0
ഇടുക്കി : കേരളത്തിൽ മഴപെയ്യാൻ തമിഴ്നാട്ടിൽ പൂജ. കേരളത്തിൽ കാലവർഷം കുറഞ്ഞതുമൂലം...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്....

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...