ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞതിന് ഹോട്ടലില്‍ യുവാവിന്‍റെ പരാക്രമം ; ജീവനക്കാരിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷിനെയാണ് (39) ഹരിപ്പാട് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലായിരുന്നു സംഭവം. പിക് അപ്പ് വാനിലെത്തിയ മഹേഷ് ഹോട്ടലിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കാനിരിക്കെ, ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാകുകയായിരുന്നു. മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ശാന്തനാകാതെ ഇയാൾ അക്രമാസക്തനായി.

തുടർന്ന് ഭക്ഷണം തട്ടിത്തെറിപ്പിച്ച ശേഷം താഴെയെത്തിയ യുവാവ് ബില്ലിങ് കൗണ്ടറിലുണ്ടായിരുന്ന റീജ എന്ന ജീവനക്കാരിയെ അസഭ്യം പറയുകയും കൗണ്ടറും കമ്പ്യൂട്ടറും മറ്റ് സാമഗ്രികളും ജീവനക്കാരിയുടെ നേർക്ക് തള്ളിയിട്ട് നശിപ്പിക്കുകയുമായിരുന്നു. റീജയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. അക്രമത്തിൽ ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് സാധനങ്ങളും തകർന്നു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഹോട്ടൽ ഉടമകൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...