22കാരന്‍ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയില്‍ 22കാരന്‍ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 65കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആമയിട നാഗമംഗലം കോളനിയില്‍ താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന സുനീഷിനെ (22) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചി തോപ്പുംപടിയില്‍ നിന്നാണ് സുനീഷിനെ പിടികൂടുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന സുനീഷ് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്ന വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 65കാരിയെ രാത്രി തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചികിത്സിച്ച നഴ്സിനോടാണ് വൃദ്ധ പീഡനവിവരം ആദ്യം പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...