യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി ; യുവാവിനെ കണ്ണൂരിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാപ്പിനിശ്ശേരി : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. കണ്ണൂർ അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തെ വിഷ്ണു ശങ്കറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയെ നിരവധി തവണ പറശ്ശിനിക്കടവിലുള്ള ലോഡ്ജിൽ എത്തിച്ച് വിഷ്ണുശങ്കർ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവശേഷം ഒളിവിലായിരുന്ന വിഷ്ണുശങ്കറിനെ ശനിയാഴ്ച രാവിലെ അരോളിയിലെ ഒളിത്താവളത്തിൽവെച്ചാണ് ഇൻസ്പെക്ടർ രാജേഷ് മാര്യാമംഗലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ വിഷ്ണുശങ്കർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനുശേഷം നാട്ടിൽ തിരിച്ചെത്തി.

ഒളിവിൽ കഴിയുന്നതിനിടയിൽ വിഷ്ണുശങ്കർ പുതുതായി സംഘടിപ്പിച്ച ഫോൺ നമ്പർ പോലീസിന് ലഭിച്ചതിനെ തുടർന്ന് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് വാസസ്ഥലം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുന്‍പ് അരോളിയിലെ സജീവ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായിരുന്ന വിഷ്ണുശങ്കർ 2016 ൽ അരോളിയിലെ യുവമോർച്ച പ്രവർത്തകൻ സജിത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ലോക് ഡൗൺ സമയത്ത് ചാരായം വാറ്റിയതിന് പാപ്പിനിശ്ശേരി എക്സൈസ് അന്വേഷിക്കുന്ന കേസിലും മണൽ കടത്ത് കേസിലും വിഷ്ണുശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ സുവർണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവർ വിഷ്ണുശങ്കറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...