സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈകോടതി വിധി ; ഭിന്നാഭിപ്രായവുമായി യുവതലമുറ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നാഭിപ്രായവുമായി യുവതലമുറ. ലൈംഗിക ബന്ധത്തില്‍ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് യുവാക്കളുടെ ചോദ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ലൈംഗിക വിദ്യാഭ്യാസ പരിപാടിയില്‍ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ് ഈ ചോദ്യം ഉന്നയിച്ചത്. തനിക്ക് ഒരു പെണ്‍കുട്ടിയോട് വികാരം തോന്നിയാല്‍ അത് പ്രകടിപ്പിക്കാന്‍ ലജ്ജിക്കുന്നത് എന്തിനാണെന്നും വിദ്യാര്‍ഥി ചോദിച്ചു.

സെക്‌സിനെ കുറിച്ച്‌ തുറന്ന് സംസാരിക്കുന്നത് ഇപ്പോഴും നിഷിദ്ധമായി കാണപ്പെടുന്ന കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നൂറോളം വിദ്യാര്‍ഥികളാണ് ഈ സെക്ഷനില്‍ പങ്കെടുത്തത്. കോളജിലെ എന്‍.എസ്.എസ്. യൂണിറ്റും ഇന്ത്യയിലും അമേരിക്കയില്‍ നിന്നുള്ള സെക്‌സോളജിസ്റ്റുകളുടെ പിന്തുണയുള്ള ലൈംഗികാരോഗ്യ പ്ലാറ്റ്ഫോമായ വിവോക്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

എ.എസ്.എസ്.ഐ.സി.ടി എന്നത് അമേരിക്കന്‍ സൊസൈറ്റി ഓഫ് സെക്‌സ് എഡ്യൂക്കേറ്റേഴ്‌സ്, കൗണ്‍സിലേഴ്‌സ് ആന്‍ഡ് തെറാപ്പിസ്റ്റുകള്‍ ആണ്. ഇത് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാണ്. സ്ത്രീയുടെ സമ്മതമില്ലാതെ അവരെ സ്പര്‍ശിക്കരുതെന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സെഷന്‍ നടന്നത്.

രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ സ്വയംഭോഗം, കന്യകാത്വം, ലൈംഗിക ആരോഗ്യത്തിന് ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. സെക്‌സിനെക്കുറിച്ചുള്ള ധാരാളം മിഥ്യകളും തെറ്റിദ്ധാരണകളും വ്യക്തമാക്കാന്‍ ഈ സെഷന്‍ സഹായിച്ചെന്നും ലൈംഗികത ഒരു വൃത്തികെട്ട വാക്കല്ല മറിച്ച്‌ ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും സെക്‌സില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും സെക്ഷനില്‍ പങ്കെടുത്ത കുട്ടികള്‍ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...