മാരകശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. പ്രതികളുടെ പക്കല്‍ നിന്ന് 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. എറണാകുളത്തുനിന്നും ബൈക്കില്‍ ചേര്‍ത്തല, അര്‍ത്തുങ്കല്‍ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഒരു കുപ്പിക്ക് 7000 മുതല്‍ 10000 രൂപ വിലപറഞ്ഞുറപ്പിച്ച്‌ കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അതേസമയം മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്ബ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം – നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്‌സൈസ് നടത്തിയ റെയ്ഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലായത്. നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീന്‍കുട്ടിയുടെ മകനാണ് മുഹമ്മദ് ആഷിക്ക് (21). തെക്കേ നാഗപ്പറമ്പ് കുഞ്ഞുവിന്റെ മകനാണ് മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (22). കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...