കെജിഎഫ് ഷോക്കിടെ സിനിമാ തിയറ്ററില്‍ സീറ്റിനായി സംഘര്‍ഷം, യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കെജിഎഫ് ഷോക്കിടെ സിനിമാ തിയറ്ററില്‍ സീറ്റിനായി തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31) ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന്‍ എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു.
ഏപ്രില്‍ 17ന് ഈസ്റ്റര്‍ ദിനത്തില്‍ നെടുങ്കണ്ടം ജീ സിനിമാക്‌സിലെ ആറ് മണിയ്ക്കുള്ള കെജിഎഫ് എന്ന ചിത്രം കാണുന്നതിനായി എത്തിയതായിരുന്നു അമല്‍ അടങ്ങുന്ന സംഘം. തീയറ്ററില്‍ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കയറിയപ്പോഴാണ് ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ മറ്റ് ആളുകള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സീറ്റിനെ ചൊല്ലി പരസ്പരം വാക്കേറ്റമുണ്ടായി.

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് സീറ്റുകളില്‍ ഇരുന്നത്. എന്നാല്‍ ഇതില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്ത ടിക്കറ്റ് ഇവരില്‍ ഒരാള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ക്യാന്‍സല്‍ ചെയ്തതിനാല്‍ അതേ സീറ്റില്‍ ടിക്കറ്റ് നല്‍കുകയും ചെയ്തതായി തീയറ്റര്‍ അധികൃതര്‍ പറയുന്നു. സിനിമ കാണാനെത്തിയ കാണികളും തര്‍ക്കത്തില്‍ ഇടപെട്ടതോടെ തീയറ്റര്‍ അധികൃതര്‍ രം​ഗത്തെത്തി. അടുത്ത ഷോയ്ക്ക് കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കി. ടിക്കറ്റ് തുക തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍, സിനിമ അവസാനിച്ച്‌ പുറത്ത് വന്ന സുമേഷ്, ആല്‍ബിന്‍ എന്നിവരെ അമലും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...