ജോ​ലി​ക്കി​ടെ ലൈ​നി​ല്‍നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​ച്ച്‌ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജോ​ലി​ക്കി​ടെ ലൈ​നി​ല്‍നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​ച്ച്‌ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ന്‍ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കു​ന്നും​പു​റം സ്വ​ദേ​ശി പ്രി​യ​രാ​ജ​നാ​ണ് (37) പ​രി​ക്കേ​റ്റ​ത്. കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത​യി​ലെ വൈ​ദ്യു​തി ലൈ​നി​ല്‍ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് അ​പ​ക​ടം. ഷോ​ക്ക​ടി​ച്ച ഉ​ട​നെ തെ​റി​ച്ച്‌ മ​റ്റൊ​രു ക​മ്പിയി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന​ത് കാ​ര​ണം താ​ഴെ വീ​ഴാ​തെ വ​ലി​യ അ​പ​ക​ട​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി.

ര​ണ്ടു ലൈ​നു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ര​ണ്ടു വൈ​ദ്യു​തി തൂ​ണു​ക​ള്‍​ക്കി​ട​യി​ലെ റാ​ഡി​ല്‍ പി​ടി​ച്ചി​രു​ന്ന പ്രി​യ​രാ​ജ​നെ മ​റ്റു ജീ​വ​ന​ക്കാ​ര്‍ ക​യ​റി സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ബ​ന്ധി​പ്പി​ച്ച്‌ ട്രെ​യി​ല​ര്‍ ലോ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പ്രി​യ​രാ​ജ​നെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഫീ​ഡ​ര്‍ ഓ​ഫ് ചെ​യ്താ​ണ് ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി തൂ​ണി​ല്‍ ക​യ​റി​യ​തെ​ന്നും ആ​റു​പേ​ര്‍ പ്ര​വൃ​ത്തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും വൈ​ദ്യു​തി പ്ര​വാ​ഹം എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് ഔ​ദ്യോ​ഗി​ക ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കോ​ട്ട​ക്ക​ല്‍ വൈ​ദ്യു​തി സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്റ്​ എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ എം.ര​തി അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...