ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ഗംഗാധര്‍ കമ്മാരയെന്ന മംഗളൂരു ഫയര്‍ഫോഴ്സ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചതെന്ന് പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ അറിയിച്ചു. എന്‍.എച്ച്‌-66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50ഓടെയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ എസ്.യു.വി വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ വിവരം വീട്ടുകാരേയും അറിയിച്ചു.

ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്. ഇവരേയും അപകടവിവരം അറിയിച്ചിരുന്നു. ഇതറിഞ്ഞയുടന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ സാരി ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം 32കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിഎംസി പ്രവർത്തകന്റെ കരണത്തടിച്ച സംഭവം : മമതയ്ക്കെതിരെ വിമർശനവുമായി ബിജെപി

0
കൊൽക്കത്ത : കൊൽക്കത്തയിൽ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാർട്ടി പ്രവർത്തകന്റെ...

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...