കുറഞ്ഞ വിലക്ക് സവാള നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത മലയാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പുണെ : കുറഞ്ഞ വിലക്ക് സവാള നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത മലയാളി അറസ്റ്റില്‍. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍നിന്നു തിരിഞ്ഞുമാറ്റിയ സവാളയാണ് ഇത്തരത്തില്‍ വില കുറച്ച്‌ നല്‍കുന്നത്  എന്നാണ് പറഞ്ഞിരുന്നത്.

വ്യാപാരികളില്‍നിന്നു ലക്ഷങ്ങളാണ് യുവാവ് തട്ടിയെടുത്തത്. രണ്ടു മാസം മുമ്പ്  സവാള വില കുത്തനെ കൂടിയപ്പോള്‍ കിലോയ്ക്ക് 13 രൂപ പ്രകാരം ടണ്‍ കണക്കിന് സവാള വില്‍ക്കാന്‍ ഉണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

പുണെയിലെ ധനോരി കല്‍വട്ട് സ്കൈ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ പെരിങ്ങാവ് സ്വദേശി പരാഗ് ബാബു അറയ്ക്കലിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്‌. 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ്  പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. ലോഡ് എത്തിയപ്പോള്‍ മുഴുവന്‍ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കള്‍ അരിച്ച നിലയില്‍ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...