യുവാവിനെ മോഷ്​ടിച്ച ബൈക്ക്​ സഹിതം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുമരകം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയിലിലായിരുന്ന യുവാവിനെ മോഷ്​ടിച്ച ബൈക്ക്​ സഹിതം പോലീസ് പിടികൂടി. കവണാറ്റിന്‍കര ശരണ്യാലയത്തില്‍ സച്ചുവിനെയാണ് (21) കവണാറ്റിന്‍കരയില്‍നിന്ന് അറസ്​റ്റ്​ ചെയ്തത്. പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ജൂണില്‍ പുറത്തിറങ്ങി ജയിലില്‍ പരിചയപ്പെട്ട സുഹൃത്തിനൊപ്പം തൃശൂരില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ മാസം 30ന് തുറവൂര്‍ കുത്തിയതോട് പോലീസ് സ്​റ്റേഷനില്‍നിന്ന് മോഷ്​ടിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്ന പ്രതി ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ സംബന്ധിക്കാന്‍ കവണാറ്റിന്‍കരയില്‍ എത്തിയപ്പോഴാണ്​ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുമരകം ഇന്‍സ്​പെക്​ടര്‍ ബാബു സെബാസ്​റ്റ്യന്‍, എ.എസ്.ഐ സണ്ണി, സി.പി.ഒമാരായ അരുണ്‍, വികാസ്, ജോമി, ഹോംഗാര്‍ഡ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...