14 കാരിയെ പീഡനത്തിലൂടെ ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 14 കാരിയെ പീഡനത്തിലൂടെ ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. ദീര്‍ഘനാളായി ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു. കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടുവന്നപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണ്.

ഈ വിവരം ആശുപത്രി അധികൃതരാണ് പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പീഡകന്‍. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആണ്‍കുട്ടിയുടെ അമ്മയും പ്രതിയും കുറച്ചു കാലമായി പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചെറിയ വീട് ആയിരുന്നതിനാല്‍ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് യുവതി ഗര്‍ഭിണിയായത്. സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയില്‍ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും യുവതിയുടെ അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിക്കു പ്രായ പൂര്‍ത്തി ആകാത്തതുകൊണ്ടു പോക്‌സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. 21 വയസ്സാണ് പയ്യനുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പെണ്‍കുട്ടിയുടെ ഗര്‍ഭ വാര്‍ത്ത പോലീസില്‍ അറിയിച്ചതാണ് കേസിന് വഴിയൊരുക്കിയത്. പെണ്‍കുട്ടിക്ക് ഗര്‍ഭമുള്ളത് വയറുവേദന വന്നപ്പോഴാണ് വീട്ടുകാരറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...