കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ നമാ റാം ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. നവംബർ മാസം 27നാണ് കൊട്ടിയം മൈലക്കാട് വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. പേടിച്ചോടിയ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശിയായ നമാ റാം ആണ് പ്രതിയെന്ന് മനസിലായി.

തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി സെയിൽസ് ജോലി ചെയ്യുന്നയാളാണ്. കൊല്ലത്ത് വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വിൽക്കാൻ എത്തിയിരുന്നു. ഇയാൾ വരാൻ സാധ്യതയുള്ള കടകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒരു ഇലക്ട്രിക് ഷോപ്പിൽ എത്തിയ പ്രതിയെ കൊട്ടിയം സിഐ പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ ശേഷം മുങ്ങുന്നത് പതിവാക്കിയ ആളാണ് പ്രതി. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....