കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തമിഴ്നാട് കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന കോട്ടയം കാരാപ്പുഴ സ്വദേശിയായ പയ്യംമ്പള്ളി വീട്ടിൽ സുന്ദറി (24) നെയാണ് എക്സൈസ് സംഘം പിടി കൂടിയത്. 50 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

പ്രതിയുടെ പേരിലുള്ള ബൈക്കിൽ ഇയാളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കമ്പത്ത് വെച്ച് ഒരു മാല മോഷണം നടത്തുകയും തമിഴ്നാട് പോലീസ് പ്രതികളെയും വാഹനവും പിടിച്ചെടുത്തിട്ടുള്ള കേസ് നിലവിലുണ്ട്. ബൈക്കിനെക്കുറിച്ച് അന്വേഷിച്ച് വരുമ്പോഴാണ് പ്രതി കഞ്ചാവ് വാങ്ങിച്ച് വന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ , ഉദ്യോഗസ്ഥരായ അനിൽ എം.സി., കൃഷ്ണകുമാർ , ജോസി വർഗ്ഗീസ്. മണികണ്ഠൻ, പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...