കുടുംബ പ്രശ്നം മൂലം പി​തൃ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി​യി​ല്‍ പി​തൃ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി ത​ല​പ്പാ​ടി മൂ​ല​ക്കു​ളം ജേ​ക്ക​ബ് മാ​ത്യു(35)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ദ്ദേ​ഹ​ത്തെ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​നാ​യ മ​റ്റൊ​രു പി​തൃ​സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തു ക​ണ്ട് ത​ട​യാ​ന്‍ ചെ​ന്ന മ​ധ്യ​വ​യ​സ്‌​ക​നെ ഇ​യാ​ള്‍ കൈ​യി​ല്‍ ക​രു​തി​യ ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. ജേ​ക്ക​ബ് മാ​ത്യു​വും പി​തൃ​സ​ഹോ​ദ​ര​നു​മാ​യി കു​ടും​ബ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ള്‍ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും യു​വാ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...