30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടകര : എക്സൈസ് നടത്തിയ റെയ്ഡിൽ 30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ (30) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. പയ്യന്നൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 എ.എക്സ് 3400 നമ്പർ കൃതിക ബസിൽ യാത്ര ചെയ്യുകയായിരുന്നു ശരത് ലാൽ. വടകര പുതിയ സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

നേരത്തേ 200 ലിറ്റർ മദ്യം കടത്തിയതിനു മഞ്ചേരിയില്‍ കേസിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, അരുൺ. എം, ഡ്രൈവർ രാജൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പുതുവർഷവും ക്രിസ്മസും മുന്നിൽ കണ്ട് വ്യാപകമായ തോതിൽ മദ്യ മയക്കുമരുന്ന് കടത്ത് നടക്കുന്നത് തടയാൻ എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...