ചങ്ങനാശ്ശേരി: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഇത്തിത്താനം വടക്കേക്കുറ്റ് വീട്ടിൽ (ചെത്തിപ്പുഴ കുരിശുംമൂട് ഭാഗത്ത് താമസം) മിഥുൻ തോമസിനെയാണ് (36) ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ വിൽപനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇവിടെനിന്നും നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചങ്ങനാശ്ശേരി എസ്.ഐ അഖിൽ രാജ്, ജി. ബൈജു, രാജ് മോഹൻ, എ.എസ്.ഐ അരുണാകുമാരി, സി.പി.ഒമാരായ അജിത് പി. മോഹനൻ, ബോബി, കൂടാതെ ജില്ല ലഹരിവിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ല പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.






























