ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍ ; പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഹാഷിഷ് ഓയിലുമായി വില്പ്പനയ്‌ക്കെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞ് പ്രതി. പിടിക്കപ്പെടുമെന്ന സാഹചര്യമായപ്പോള്‍ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെഅടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്‌ക്കു സമീപം യുവാവിനെ കാത്തുനില്‍ക്കുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിച്ച് പോലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ചികിത്സയ്‌ക്കു വിധേയനാക്കി. ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്‌ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്. പീച്ചി പോലീസ് സ്‌റ്റേഷനില്‍ ഒരു കൊലപാതക ശ്രമത്തിനും, കഞ്ചാവ്, മറ്റ് ലഹരി വസ്തു വില്പന എന്നീ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മണ്ണുത്തി, ഒല്ലൂര്‍,തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....