എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി ആസാദ് റോഡ് ബ്ലായിപ്പറമ്പ് വീട്ടിൽ ഇഹ്‌ജാസിനെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ഇടപ്പള്ളി ഭാഗത്ത് എം ഡി എം എ വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്കാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് വിവരം നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെഎ അബ്‌ദുൾ സലാമിന് കൈമാറി.

ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കൊച്ചിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇഹ്ജാസ് പിടിയിലായത്. പിടിയിലായ പ്രതിക്ക് 25 വയസാണ് പ്രായമെന്ന് പോലീസ് പറയുന്നു. ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഉടുപ്പിലെ കീശയിൽ സൂക്ഷിച്ച നിലയിൽ എം ഡി എം എ കണ്ടെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 3.67 ഗ്രാം തൂക്കം വരും. ഇയാളെ പിന്നീട് ലോക്കൽ പോലീസിന് കൈമാറി. വൈദ്യ പരിശോധന അടക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...