കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് പതിമൂന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ എന്ന ഇരുപത്തിയാറുകാരനാണ് പോലീസിന്റെ വലയിലായത്. ഇയാളുടെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ പ്രതിയുടെ പേഴ്സിൽ ഒളിപ്പിച്ച നിലയിലാണ് 13.56 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. പിടിയിലായ മുഹമ്മദ് ഇർഫാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് കടത്തിയതിന് മൂന്ന് തവണയാണ് ഇയാൾ പോലീസിന്റെ പിടിയിലായിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...