സീതത്തോട് മൂന്നുകല്ലില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് മൂന്നുകല്ലില്‍ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ മീന്‍കുഴി തോട്ടുവശത്ത് വീട്ടില്‍ സുഭാഷിന്റെ മകന്‍ ജിതിന്‍ ആണ് മൂന്നുകല്ല്‌ ഐ.റ്റി.സി പടിക്ക് സമീപത്ത് നിന്നും പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 8.5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ഇതിന് മുന്‍പ് സമാന സംഭവത്തില്‍ പലതവണ ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയും അഞ്ച് വര്‍ഷം തടവിന് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പ്രതി ഒരു ലക്ഷം രൂപ പിഴയടച്ച് ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിക്കപ്പെടുന്നത്. ചിറ്റാര്‍ സി.ഐ അനീഷ്‌, എസ്.ഐ അനില്‍ കുമാര്‍, സി.പി.ഓ മാരായ സുനില്‍, പ്രണവ്, സജീവ്‌, സജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...