യുവജനശാക്തീകരണത്തിന് ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജനകമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടുകൊണ്ട് കേരളസംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യപാനം, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണര്‍ത്തുന്നതുമായ ഷോര്‍ട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000, 15000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്. മത്സരവിഭാഗത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ പൂര്‍ണമേല്‍വിലാസം സഹിതം ഡിസംബര്‍ 20 നു മുന്‍പ് വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരളസംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33).നേരിട്ടോ നല്‍കാം. ഫോണ്‍: 0471-2308630

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...