ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

രാജപുരം : ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശിയും ചുള്ളിക്കര അയറോട്ട് ഗ്രാഡിപള്ളയില്‍ ഓട്ടോ ഡ്രൈവറുമായ സന്ദീപിനെ (35) യാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തി സന്ദീപ് ഭാര്യ സവിതയുമായി വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് രാജപുരം പോലീസെത്തി സവിതയെയും കുട്ടികളെയും അയല്‍വീട്ടിലാക്കുകയും രാവിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ച്‌ തിരിച്ചുപോവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സന്ദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ചുള്ളിക്കരയില്‍ ബാര്‍ബര്‍ ജോലി ചെയ്തിരുന്നു. മക്കള്‍: ദേവാര്‍ജ്ജുനന്‍, ദേവാമൃത, ദേവപ്രിയ (മൂവരും കൊട്ടോടി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ്). തയ്യേനിയിലെ പരേതനായ സോമന്‍- സുശീല ദമ്പതികളുടെ മകനാണ്.

ഏക സഹോദരി രമ്യ. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...