കൊല്ലമുളയിലെ സി.പി.എം നേതാവിനെതിരെ ആദിവാസി യുവതി നല്‍കിയ പീഡന പരാതി ഒതുക്കുന്നു ; പ്രതിഷേധവുമായി യൂത്ത്‌ കോണ്‍ഗ്രസ്സ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : ആദിവാസി യുവതി നല്‍കിയ പീഡന പരാതിയില്‍ റാന്നി ഡി വൈ എസ്‌ പി അറസ്റ്റ്‌ വൈകിപ്പിക്കുന്നു എന്ന് യൂത്ത്‌ കോണ്‍ഗ്രസ്സ്‌ റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. വെച്ചുച്ചിറ പോലീസ്‌ സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും പ്രതിയെ അറസ്റ്റ്‌ ചെയ്തിട്ടില്ല. കൊല്ലമുള സി പി എം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്ക്‌ എതിരെയാണ് പരാതി.

പ്രതിക്കു വേണ്ടി പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ ഒത്ത്‌തീര്‍പ്പാക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ്  പോലീസ് നടപടി മനപൂര്‍വം വൈകിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന റാന്നി ഡി വൈ എസ്‌ പിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എസ്‌.പി ഓഫീസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാംജി ഇടമുറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...

വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ്; രാജ്‌കോട്ടിൽ ഇറക്കിയത് ഇൻഡിഗോ വിമാനം

0
മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി...

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...