ഓണക്കിറ്റ് വിതരണം തുടക്കത്തിതന്നെ താളം തെറ്റി ; സംവരണവിഭാഗത്തിന് പോലും കിറ്റ് ലഭ്യമാകുന്നില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം തുടക്കത്തിതന്നെ താളം തെറ്റി, സംവരണവിഭാഗത്തിന് പോലും കിറ്റ് ലഭ്യമാകുന്നില്ല. റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം തുടക്കം മുതലേ മെല്ലേപ്പോക്കില്‍. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ഗണനാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ ഇനിയുമായിട്ടില്ല. ആവശ്യത്തിനു കിറ്റുകള്‍ കടകളില്‍ എത്താത്തതാണു വിതരണത്തിലെ മെല്ലെപ്പോക്കിനു കാരണം.

39 ലക്ഷത്തിലേറെ വരുന്ന മുന്‍ഗണനാ കാര്‍ഡുകളായ എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്) എന്നിവയ്ക്കുള്ള വിതരണം 7നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതു വരെ എഎവൈ വിഭാഗത്തിലെ 4,15,728 കാര്‍ഡുകള്‍ക്കും പിഎച്ച്‌എച്ച്‌ വിഭാഗത്തിലെ 2,41,315 കാര്‍ഡുകള്‍ക്കും ഉള്‍പ്പെടെ ആകെ 6.57 ലക്ഷം പേര്‍ക്കാണു കിറ്റ് നല്‍കിയത്. ആദ്യദിവസത്തെ വിതരണം മുന്‍ഗണനാ കാര്‍ഡുകള്‍ക്കാണ് എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ഗണന ഇതര വിഭാഗത്തിലെ 19,942 കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കിയിട്ടുണ്ട്.

നീല കാര്‍ഡ് ഉടമകളായ 12,275 പേരും വെള്ള കാര്‍ഡുള്ള 7667 പേരുമാണ് ഇങ്ങനെ കിറ്റ് വാങ്ങിയത്. ആകെയുള്ള 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ 6.76 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് വിതരണം ചെയ്തതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 18നു മുന്‍പു വിതരണം പൂര്‍ത്തിയാക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...