ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ പിരിച്ച പണത്തില്‍ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി ഡിവൈഎഫ്ഐ പിരിച്ച പണത്തില്‍ ആരോപണം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. സിഎംഡിആര്‍എഫിലേക്ക് പണം നല്‍കിയെന്ന ഡിവൈഎഫ്ഐ വാദം നുണയാണ്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം നിര്‍മാണ കമ്പനിക്ക് പണം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഈ ഒരു വര്‍ഷകാലത്തെ പലിശ എവിടെയെന്ന ചോദ്യവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി. മുണ്ടക്കൈയില്‍ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രചാരണം ശക്തമാക്കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് രം​ഗത്തെത്തിയത്. 2025 ഏപ്രില്‍ 20 നാണ് സിഎംഡിആര്‍എഫിലേക്ക് എന്ന പേരില്‍ 20 കോടിയുടെ ചെക്ക് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് കൈമാറിയത്.

എന്നാല്‍ ഈ പണം സിഎംഡിആര്‍എഫ് അക്കൗണ്ടിലേക്ക് എത്തിയില്ല. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം സ്പോണ്‍സര്‍ഷിപ്പ് പദവിയോടെ നിര്‍മാണ കമ്പനിക്ക് പണം കൈമാറിയെന്നാണ് ഇക്കാര്യം വിവാദമായപ്പോള്‍ ഡിവൈഎഫ്ഐ നല്‍കിയ വിശദീകരണം. ഈ നടപടിയിലും ദൂരൂഹത ആരോപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. 100 വീടുകളുടെ സ്പോൺസർഷിപ്പ് ഡിവൈഎഫ്ഐയുടെ പേരിലാക്കിയെന്നും ഡിവൈഎഫ്ഐക്ക് എവിടെ നിന്നാണ് സിഎസ്ആർ ഫണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ഒ.ജെ ജനീഷ് ചോദിച്ചു. ഡിവൈഎഫ്ഐക്ക് വേണ്ടി ഊരാളുങ്കൽ കൈമാറിയതാണോ എന്ന് അന്വേഷിക്കണം.

20 കോടി രൂപ ഡിവൈഎഫ്ഐയുടെ അക്കൗണ്ടിൽ ഇപ്പോഴുമുണ്ടോയെന്നും പണം കൊടുത്ത മറ്റ് സംഘടനകളെ എന്തുകൊണ്ട് ട്രൈ പാർട്ടി എഗ്രിമെന്റിൽ ഉൾപ്പെടുത്തിയില്ലെന്നും ചോദ്യം. മുഖ്യമന്ത്രിക്ക് കൈമാറിയത് വ്യാജ ചെക്കാണെന്ന ആരോപണത്തിന് ഒപ്പം ഒരു വര്‍ഷകാലത്തെ പലിശ എവിടെയെന്ന ചോദ്യവും യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു. സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ താമസിക്കാൻ കഴിഞ്ഞിട്ടില്ല. വസീഫ് കുടിൽ കെട്ടി സമരം ചെയ്യേണ്ടത് പിണറായിയുടെയും റിയാസിന്റെയും വീട്ടുപടിക്കലാണെന്നും ജനീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...