പന്തളം : തെക്കേക്കരയിൽ ചേര്‍ന്ന യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.പ്രസാദ് കുമാർ, ഡി.സി.സി. അംഗം എം.ജി.പ്രസാദ്, വാർഡ് അംഗം ജയാദേവി, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ്മാരായ അജിത്, ഋഷി, ടിജോ സാമുവൽ, ജാക്സൺ ഷാജി എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞടുപ്പില്‍ യൂത്ത് കോൺഗ്രസ് പന്തളം തെക്കേക്കര മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി അംബരീഷ്, വൈസ് പ്രസിഡണ്ടായി ശബരി, ജനറല്‍ സെക്രട്ടറിമാരായി അക്ഷ, താരാകൃഷ്ണൻ, ജബിൻ ബിൻസി എന്നിവരെയും തെരഞ്ഞടുത്തു. പുതിയ നേതൃത്വത്തിന്റെ കീഴിൽ മണ്ഡലത്തിലെ യുവജനങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























