Skip to content

പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം ; മന്ത്രിയോട് യൂത്ത് കോൺഗ്രസ്

മലപ്പുറം : മലപ്പുറത്തെ വർഗീയമായി ചിത്രീകരിച്ചെന്ന ആരോപണത്തിന് പിന്നാലെ സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി സി വിഷ്ണുനാഥിന് യൂത്ത് കോൺഗ്രസ് പരാതി നൽകി. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ നിലവിലെ സെക്രട്ടറിയാണ് പി നന്ദകുമാർ. മലപ്പുറത്തെ അപമാനിച്ച വ്യക്തി തന്നെ സാംസ്കാരിക പരിപാടിയുടെ സംഘാടന ചുമതലയിൽ തുടരുന്നത് പൊതുസമൂഹത്തിന്റെ ആശങ്കയാണ്. നന്ദകുമാറിനെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  4. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  5. കോവളത്തെ സ്പാ പീഡനം : ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ

Share on WhatsApp

Share this story

പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം ; മന്ത്രിയോട് യൂത്ത് കോൺഗ്രസ് pathanamthittamedia.com