ടിപി ഷാജിക്കെതിരെ വിമതനായി യൂത്ത് കോൺഗ്രസ് നേതാവ് ; പത്രിക നൽകാൻ ഷാഫി പട്ടാമ്പി

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പട്ടാമ്പി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥിയായി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. അടുത്ത ദിവസം തന്നെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ പട്ടാമ്പിയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച റിയാസ് മുക്കോളിയെ ഇത്തവണ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതൃത്വത്തെയും യുവാക്കളെയും ചൊടിപ്പിച്ചത്. മണ്ഡലത്തിൽ സജീവമായിരുന്ന റിയാസ് മുക്കോളിക്കുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചാണ് ഷാഫി പട്ടാമ്പി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിറ്റിംഗ് എംഎൽഎയായ മുഹമ്മദ് മുഹ്‌സിനെതിരെ (എൽഡിഎഫ്) ശക്തമായ മത്സരം കാഴ്ചവെക്കാൻ ഒരുങ്ങുന്ന യുഡിഎഫിന്, സ്വന്തം പാളയത്തിലെ ഈ വിള്ളൽ വലിയ തിരിച്ചടിയാകും. വോട്ടുകൾ ഭിന്നിക്കുന്നത് എൽഡിഎഫിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. വിമത നീക്കത്തിൽ നിന്ന് ഷാഫി പട്ടാമ്പിയെ പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....