കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ് വിപിന്‍ ജോസ്. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ നാളെ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുകയും വൈകീട്ട് സ്തുതിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് എന്നാണ് വിപിന്‍ ജോസ് പറയുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റിന്റെ പ്രത്യേക സമ്മാനമാണിതെന്നും കൊല്ലത്തെ നേതാക്കന്മാരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിപിന്‍ ജോസ് പറയുന്നു.

‘നാളെ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിക്കുകയും ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണം. വൈകീട്ട് സിവി പത്മരാജന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കേണ്ട അവസ്ഥയാണ്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഈ പരിപാടിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് മുകളിലാണോ പിണറായി വിജയന്‍? യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും കുഴപ്പമില്ല. പറയാനുളളത് ഇനിയും പറയും’: വിപിന്‍ ജോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പിണറായി പോലീസിനെതിരെ കേരളമൊട്ടാകെ സമരം ചെയ്യുമ്പോള്‍ കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയന്റെ പാദം കഴുകുന്ന അവസ്ഥയാണെന്നും വിപിന്‍ ജോസ് വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...