പത്തനംതിട്ട : അശാസ്ത്രീയമായ റോഡ് പണിയെ തുടര്‍ന്ന് സ്ഥിരമായി അപകടം നടക്കുന്ന പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സ്ഥിരമായി റോഡുകള്‍ തകരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ആര്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് , സുബ്ഹാന്‍ അബ്ദുള്‍ , മുഹമ്മദ് റാഫി , അലക്സാണ്ടര്‍ തോമസ്, ഹാഫിസ് ഹാരിസ് , അംജിത്ത് നജീബ്, അജ്മല്‍ അലി, ആദില്‍ മുഹമ്മദ്, ആകാശ് വലഞ്ചുഴി , സ്‌റ്റെയ്ന്‍സ് ഇലന്തൂര്‍, സുബിന്‍ വല്ല്യേന്തി, അഖില്‍ സന്തോഷ്, ഷിബിന്‍ തോളൂര്‍ എന്നിവര്‍ പങ്കെടുത്തു.