കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണം , ഗ്രൂപ്പിന് അതീതമായി ഒന്നിച്ചുനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോൺഗ്രസിൽ സമ്മർദ ശക്തിയാവാൻ യൂത്ത് കോൺഗ്രസ് നീക്കം. ഗ്രൂപ്പിന് അതീതമായി യുവജന നേതാക്കൾ ഒന്നിച്ച് നിൽക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. കോൺഗ്രസിൽ തലമുറ മാറ്റം ഉണ്ടാകണമെന്നും പാലക്കാട് മലമ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ആവശ്യമുയർന്നു. നിയമസഭ സീറ്റിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരമാവധി സീറ്റ് വേണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും.

അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയും ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ച് കെ.പി.സി.സി, എ.ഐ.സി.സി നേതാക്കൾക്ക് നൽകാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്‍റെ ആവശ്യങ്ങൾ പൂർണമായി തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...