വെണ്മണി : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത യൂത്ത് കെയറിന്റെ ഭാഗമായി വെണ്മണി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെണ്മണി പഞ്ചായത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ആദ്യഘട്ട വിതരണം പൂർത്തിയായപ്പോൾ 250 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നേരത്തെ 100 കുടുംബങ്ങൾക്ക് ആവശ്യ ഭക്ഷ്യ ധാന്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ട പച്ചക്കറി കിറ്റ് വിതരണത്തിന്റെ പ്രവർത്തനം ആരംഭിച്ചതായി ഷെമീം റാവുത്തർ, അനു ജി ജോൺ, സുനിൽ കോമ്പ്രയാറ്റ്, ജോർജ്ജി കൊച്ചുകളീക്കൽ, സുജിത്ത്, റോവിൻ വെണ്മണി, ലിബു, രാഹുൽ എന്നിവര്‍ അറിയിച്ചു.
മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ്, കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്, ഡി സി സി പ്രസിഡന്റ് എം ലിജു, പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ തുടങ്ങിയവരുടെ നിർദേശങ്ങളും സ്വീകരിച്ച് മണ്ഡലത്തിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഒരു കൈ സഹായം എത്തിക്കാനാണ് തീരുമാനം.
പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ ചെറിയാൻ, ശ്രീകുമാർ കോയിപ്രം, ശ്രീധരൻ ചക്കാലയിൽ, അജിതാ മോഹൻ, മനോജ് കിണറ്റാലിൽ, ശശിധരൻ, അഫ്സൽ ഖാൻ, ജിബിൻ വർഗ്ഗീസ്, സൈമൺ, രാഹുൽ, ഷിബി കോശി, തങ്കച്ചൻ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.