ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷണം ; യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുടയത്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് കാഞ്ഞാര്‍ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കന്‍(30), സഹോദരന്‍ അല്‍ത്താഫ് (23) ഹാറുണ്‍ റഷീദ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഷിയാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. വാഗമണ്ണിലുള്ള ഓറിയോണ്‍ ഫാമില്‍നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. വാഗമണ്‍ പ്രദേശത്തുനിന്ന് പശുക്കള്‍ മോഷണംപോകുന്നത് പതിവായിരുന്നു. ഫാം മാനേജര്‍ ഇതരസംസ്ഥാനക്കാരായ ജോലിക്കാരെ സംശയിച്ചിരുന്നു. പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മാനേജര്‍ ഫാമിലെത്തി. അപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം ഒരു പശുവിനെ കെട്ടിയിട്ടത് കണ്ടു. സമീപമുണ്ടായിരുന്നയാള്‍ ഓടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി. തുടര്‍ന്ന് ഫാമിലേയ്ക്ക് കയറുമ്പോള്‍ അവിടെനിന്ന് രണ്ടുപേര്‍ ഇറങ്ങിയോടി. പിടിയിലായയാളുടെ മൊഴിയനുസരിച്ച് ഇവരെയും പിന്നീട് അറസ്റ്റുചെയ്തു.

കുടയത്തൂരില്‍ ഇറച്ചിക്കട നടത്തുകയായിരുന്നു ഷിയാസും സഹോദരനും. കടയില്‍ വാഗമണ്‍ ഇറച്ചി എന്ന് ബോര്‍ഡും വെച്ചിരുന്നു. മറ്റിടങ്ങളില്‍ 400 രൂപയ്ക്ക് വില്‍ക്കുന്ന ഇറച്ചി ഇവിടെ 280 രൂപയ്ക്കാണ് കൊടുത്തിരുന്നത്. മൂവരെയും റിമാന്‍ഡുചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...