മത്സ്യവുമായി തീരത്തേക്ക് വരുന്നതിനിടെ അപകടത്തില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വലിയ വള്ളത്തില്‍ നിന്ന് ലഭിച്ച മത്സ്യവുമായി തീരത്തേക്ക് ചെറുതോണിയില്‍ വരുന്നതിനിടെ അപകടത്തില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി. കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയ ചെറു ഫൈബര്‍ വള്ളം മീന്‍ പിടുത്തം കഴിഞ്ഞ് ഹാര്‍ബറിലേക്കുള്ള മടക്ക യാത്രക്കിടയില്‍ മറിഞ്ഞു രണ്ടു പേരെ കാണാതാവുന്നത്. ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തി ഏനിന്റെ പുരക്കല്‍ നസ്‌റു രക്ഷപെട്ടെങ്കിലും കൂട്ടായി യാറുക്കടവത്ത് സിദ്ധീഖ് കടലില്‍ കുടുങ്ങുകയായിരുന്നു.

തങ്ങള്‍ ഒരുമിച്ചാണ് കടലിലാണ്ട് പോയ ചെറുതോണിയില്‍ നിന്ന് ചാടി നീന്തിയതെന്ന് രക്ഷപെട്ട നസറു പറഞ്ഞിരുന്നു. പുലിമൂട്ട് വരെ രണ്ട് പേരും ഒരുമിച്ചായിരുന്നത്രെ. തന്റെ കാലുകള്‍ തളരുന്നെന്നും നീ നീന്തിക്കൊ, ഞാന്‍ വന്നോളാം എന്നായിരുന്നത്രെ സിദ്ധീഖ് അവസാനമായി പറഞ്ഞത്.

അപകടം നടന്ന ആദ്യ ദിവസത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് കടലിലൂടെ സഞ്ചരിച്ചതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മല്‍സ്യതൊഴിലാളികളാണ് തുടര്‍ന്ന് തിരച്ചില്‍ നടത്തിയത്. അതിനിടെയാണ് മൃതദേഹം വൈപ്പിന്‍ തീരത്ത് അണഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...