യുവത്വം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിലെ മുഴുവൻ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും രമേശ്‌ ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറായി മാറ്റി ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നു. “നേതൃത്വത്തിന് പിന്തുണ, ആശയങ്ങൾക്ക് ശക്തി” എന്ന സന്ദേശത്തോടെയാണ് പ്രവർത്തകർ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റുന്നത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് യുവാക്കളാണ് ഈ സോഷ്യൽ മീഡിയ ക്യാമ്പെയിനിൽ പങ്കുചേരുന്നത്. നിലവിലുള്ള സംസ്ഥാന രാഷ്ട്രീയത്തിൽ യുവജനങ്ങളുടെ വ്യക്തമായ സന്ദേശമാണ് ഈ നീക്കം. ചെന്നിത്തലക്ക് യുവജനങ്ങളുടെ ഉറച്ച പിന്തുണയും ഈ കാംപെയിനില്‍ പ്രകടമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ രാഷ്ട്രീയ സന്ദേശങ്ങൾ കൂടുതൽ വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പെയിൻ സംഘടിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ വ്യക്തമാക്കുന്നു.

കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റി അംഗവുമായ രമേശ്‌ ചെന്നിത്തലക്ക് കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സ്ഥാനമുണ്ട്. യുവാക്കളുടെ ഇടയില്‍ ചെന്നിത്തലക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ കാമ്പെയിന്‍. ഇതിനകം തന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ട്രെൻഡ് വൈറലായിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നോടിയായി യുവാക്കളുടെ ശക്തമായ സന്ദേശമായി ഇത് മാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....