കൊല്ലം : എഴുകോണ്‍ ചീരങ്കാവ് ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാര്‍നാട് മാര്‍ ബര്‍സൗമ പള്ളിക്ക് സമീപം രാജു സദനത്തില്‍ സജുവാണ് (26) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കൊട്ടാരക്കര ഭാഗത്ത് നിന്നും വന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വന്ന ആക്റ്റീവ സ്കൂട്ടറൂം തമ്മില്‍ കൂട്ടിയിടിക്കുയായിരുന്നു. എഴുകോണ്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഏഴുകോണില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment