യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  കണ്ണൂര്‍ നഗരത്തില്‍ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ ന്യൂട്രിഷ്യന്‍ വ്യാപാരിയായ യുവാവ് ദാരുണമായി മരിച്ചു. കണ്ണൂര്‍ നഗരത്തിനു സമീപം തളാപ്പിലാണ് യുവാവിനെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമ്പൂര്‍ കുറത്തിക്കുണ്ടില്‍ ഹൗസില്‍ കെ സുകുമാരന്റെ മകന്‍ കെ കെ സച്ചിന്‍(26) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ 8.30 മണിയോടെ ഇതുവഴി പോവുകയായിരുന്ന യാത്രക്കാരാണ് യുവാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ എല്‍ ഐസി ഓഫീസിനു സമീപം കണ്ണന്‍ സ്മാരക മന്ദിരത്തിനു സമീപത്തെ ഫ്‌ളാറ്റില്‍ ന്യൂട്രീഷ്യന്‍ ഫുഡ് വിതരണ കമ്പനിയുടെ പാര്‍ട്ണറായി ജോലി ചെയ്തുവരികയായിരുന്നു.

രാത്രിയാണ് മരണപ്പെട്ടതെന്നാണ് പോലീസ് നിഗമനം. ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണതാണെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....