കേബിൾ വയറുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ്: കേബിൾ വയറുകൾ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിച്ചു. പഞ്ചാബിലെ ബത്തിൻഡ ജില്ലയിലാണ് സംഭവം. യുവാക്കളെ ആൾക്കൂട്ടം മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബത്തിൻഡയിലെ ഭാഗ്തഭായ് കാ എന്ന പ്രദേശത്തെ വയലുകളിൽ നിന്നും കഴിഞ്ഞ ദിവസം വാട്ടർല മോട്ടോർ സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന വൈദ്യുതി കേബിളുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കർഷകർ പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ആരോപണം. ഇതിനെ തുടർന്ന് പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങി കള്ളന്മാരെ പിടികൂടാൻ തീരുമാനിക്കുകയും രണ്ട് പേരെ പിടികൂടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പിടിക്കപ്പെട്ട രണ്ട് പേരെയും മർദിച്ച ശേഷം പോലീസിന് കൈമാറി. അതേസമയം ഇവരെ ആക്രമിച്ച സംഭവത്തിലെ കണ്ടാലറിയാവുന്ന ചിലരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും കുറ്റകൃത്യങ്ങൾ ശ്രദ്ധയില്പ്പെട്ടാൽ പോലീസിൽ വിവരമറിയിക്കണമെന്നും ബത്തിൻഡ എസ്.പി അജയ് ഗാന്ധി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...