മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിൽ മുഹർറം ഘോഷയാത്രയ്ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരു ബസാർ മുതൽ ശ്രീനഗറിലെ ദാൽഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിൽ മുഹർറം ഘോഷയാത്ര അനുവദിച്ചു. ഷിയ സമുദായത്തിന്റെ ഏറെ കാലമായുള്ള ആവശ്യം പരിഗണിച്ചതായി ജമ്മു കശ്മീർ ഭരണകൂടം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നൽകിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാൻ കാരണമെന്ന് കശ്മീരിലെ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി പറഞ്ഞു. എല്ലാ ഗ്രൂപ്പുകളിലെയും ഷിയ മുസ്ലീം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക കമ്മിറ്റിയുമായും ഭരണകൂടം നിരവധി തവണ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. ഗുരുബസാറിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്ര ഒഴികെയുള്ള മറ്റ് ഘോഷയാത്രകൾ റൂട്ടിൽ വ്യക്തിഗതമായോ കൂട്ടമായോ നടത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച പ്രവൃത്തിദിനം കണക്കിലെടുത്ത്‌ പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ ഒഴിവാക്കുന്നതിന്‌ രാവിലെ 6 മുതൽ 8 വരെയായിരിക്കും ഘോഷയാത്രയുടെ സമയം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...