കാസര്‍കോട്: മകൻ നേരെയുണ്ടായ ആക്രമണത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പ്രതികൾക്കായി ഇടപെട്ടെന്നും ആരോപിച്ച് കുടുംബം. ചന്തേര പോലീസിനെതിരെയാണ് ഗുരുതര ആരോപണവുമായി ഒരു കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ഇട്ടതിന്റെ പേരില്‍ കാസര്‍കോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ചന്ദേര പോലീസ് നടപടി എടുത്തില്ലെന്നാണ് ഷിനാസിന്റെ കുടുംബ ആരോപിക്കുന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്നു ഷിനാസിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. മര്‍ദ്ദനത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയില്‍ ഷിനാസിനെതിരെയും കേസെടുത്തു. എന്നാൽ മർദന പരാതി പിന്‍വലിക്കാന്‍ ഷിനാസിനെതിരെ കള്ളക്കേസ് എടുത്തെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അക്രമി സംഘം രാത്രിയിലാണ് ഷിനാസിനെ മർദിച്ചത്. എന്നാൽ പോലീസ് എഫ്ഐആറിൽ ഉച്ചയ്ക്കാണ് മർദനമുണ്ടായതെന്നാണ് രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കാനാന് പോലീസ് പ്രവർത്തിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഷിനാസിന്റെ കുടുംബം ഡിജിപിഇക്കുൾപ്പെടെ പരാതി നൽകി.































