റാന്നി : ഏഴോലി എ.എസ്സ്.സി സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട ജില്ല യുത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഏഴോലി എ.എസ്സ്. സി, വോൾവോ പുന്നയ്ക്കാടിനെ എതിരുകളില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. വനിത വിഭാഗത്തിൽ കേലോ ഇന്ത്യ പ്രമാടം എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് എ.എസ്സ്.സി മലയാലപ്പുഴയെ പരാജയപ്പെടുത്തി ജേതാക്കളായി.
മൂന്ന് ദിവസങ്ങളായി നടന്ന മത്സരത്തിൽ ജില്ലയിലെ പതിനെട്ട് ടീമുകൾ തമ്മിൽ എറ്റുമുട്ടി. ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ല ടീമിനെ ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് റിറ്റി ഇലഞാന്ത്രമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പുരുഷ ടീം വിന്നേഴ്സിന് റാന്നി മുൻ എംഎൽഎ രാജു എബ്രഹാമും വനിത ടീ വിന്നേഴ്സിന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാമും ട്രോഫികൾ നൽകി.
ജില്ല പഞ്ചായത്തംഗം ജെസ്സി അലക്സ്, വോളിബോൾ അസോസിയേഷൻ സംസ്ഥാന വൈസ് ചെയർമാൻ സോണി കൊച്ചു തുണ്ടിയിൽ, അനിൽ എം കുര്യൻ , ബോബൻ കെ ജോൺ, അശോകൻ പമ്പ, സജു, സി.പി സുനിൽ, വിനോദ് കുമാർ, ക്ലബ്ബ് ഭാരവാഹികളായ ഡോ. മനുവർഗ്ഗീസ്, രാജു തേക്കടയിൽ, സജിനഗരൂർ കിഴക്കേതിൽ, അജു ചിറയിൽ, ബിനിൽ പൂവത്തൂർ, ഡെന്നി സണ്ണി, അഖിൽ എന്നിവർ പ്രസംഗിച്ചു.