പനങ്ങാട് ഞണ്ട് കറി കഴിച്ച യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പനങ്ങാട് : പനങ്ങാട് ഞണ്ട് കറി കഴിച്ച യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. ഞണ്ടിനോട് അലർജി ഉണ്ടായിരുന്ന യുവാവ് ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരിച്ചത്. മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായ അനുഭവം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ആരംഭിച്ചത്.

കിടക്കാൻ പോകുന്നതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് എൽജിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും. പിതാവ്: പരേതനായ ജൂഡ്, മാതാവ്: അന്ന ജൂഡ്. ഭാര്യ: നിമ്മി, മകൾ: സെറാ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...