കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സംസ്ഥാനത്ത് എക്സൈസിന്‍റെ ലഹരി വേട്ട. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ 2.5 ഗ്രാം മെത്താംഫിറ്റമിനും 15 ഗ്രാം കഞ്ചാവുമായി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അരുൺ.വി (28) എന്നയാളെയാണ് എക്സൈസ് പൊക്കിയത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാസർഗോഡ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും 2.77 ഗ്രാം മെത്താംഫിറ്റമിനുമായി കേതൻ.സി.കെ(26), അബ്ദുൽ നിസാർ(32 ), ബ്രിജേഷ് (24 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവരുടെ ശരീരത്തിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ.കെ.വിയും പാർട്ടിയും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...