നമ്പർ പ്ലേറ്റ് മറച്ച് സ്പോർട്സ് ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം ; സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നമ്പർ പ്ലേറ്റ് മറച്ച് സ്പോർട്സ് ബൈക്കുകളിൽ യുവാക്കൾ അഭ്യാസം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. തിരുവല്ല പോലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് മറച്ചതും ഇല്ലാത്തതുമായ രണ്ട് ബൈക്കുകളിലായി ഹെൽമെറ്റ് പോലും ധരിക്കാതെ ആറംഗ സംഘം എം.സി റോഡിലെ കുറ്റൂർ മുതൽ കല്ലിശ്ശേരി വരെ നടത്തിയ അഭ്യാസപ്രകടനം വാർത്തയായതിന് പിന്നാലെയാണ് നടപടി. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുറ്റൂർ മുതൽ യുവാക്കൾ ബൈക്കിൽ അഭ്യാസപ്രകടനം തുടങ്ങി. എതിരെ വരുന്ന വാഹനങ്ങളെ വരെ അപകടപ്പെടുത്തും വിധം അമിതവേഗത്തിൽ ആയിരുന്നു സഞ്ചാരം.

പ്രാവിൻ കൂടിന് സമീപത്തുവെച്ച് പിന്നാലെയെത്തിയ കാർ യാത്രികൻ മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് യുവാക്കൾ പിൻവശം പേപ്പറും കൈകളും കൊണ്ട് മറയ്ക്കാൻ ശ്രമിച്ചത്. രണ്ടാമത്തെ ബൈക്കിന്റെ പിൻവശത്ത് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. രണ്ട് ബൈക്കുകളിൽ ഒന്നിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയായ കുറ്റൂർ വെൺപാല നീലിമ ഭവനിൽ സ്മിത പി.ആർ എന്ന ആൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ ബൈക്ക് കേന്ദ്രീകരിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. സൈബർ പെട്രോളിങ് സെല്ലിന്റെ നിർദ്ദേശപ്രകാരമാണ് തിരുവല്ല പോലീസ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...