യുട്യൂബര്‍ എംഡിഎംഎയുമായി പിടിയിലായ സംഭവം ; പ്രതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ യുട്യൂബ് വ്ലോഗർ എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റിൻസി ജോലി ചെയ്തിരുന്ന ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. റിൻസി മുംതാസ് കമ്പനിയിലെ സ്ഥിര ജീവനക്കാരി അല്ലെന്ന് ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റിൻസി ലഹരി ഉപയോഗിച്ച ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവരുടെ താമസസ്ഥലവും കമ്പനി നൽകിയത് അല്ലെന്നും കമ്പനി ഉടമ സെബാൻ അറിയിച്ചു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റ പേര് മോശമായി ചിത്രീകരിക്കരുതെന്ന് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് പറഞ്ഞു.

കൊച്ചിയിൽ ബുധനാഴ്ചയാണ് എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായത്. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറയുന്നു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ വെച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...