‘യുവ ആപത് മിത്ര’ എന്‍.സി.സി. ദുരന്തനിവാരണ പരിശീലന ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപത് മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍സിസി ചെങ്ങന്നൂര്‍ പത്താം കേരള ബറ്റാലിയന്‍ സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന ക്യാമ്പിന് പത്തനംതിട്ടയില്‍ സമാപനം. അടൂര്‍ എസ്.എന്‍.ഐ.ടിയില്‍ ഫെബ്രുവരി 24 നാണ് ക്യാമ്പ് ആരംഭിച്ചത്. സമാപന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കി. ദുരന്തമുഖങ്ങളില്‍ ഭയമില്ലാതെ ഇടപെടാന്‍ ക്യാമ്പിലൂടെ ലഭിച്ച അറിവ് പ്രയോജനപ്പെടുത്തണമെന്നും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം സംഭവിക്കുമ്പോള്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ലെന്ന കാര്യം തന്റെ ജീവിതത്തിലുണ്ടായ കാര്‍അപകട അനുഭവം ഉദ്ധരിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു.

കമ്മാന്‍ഡിങ് ഓഫീസര്‍ കേണല്‍ വി. അല്‍ഫോന്‍സ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്‌നി പി.സി. സേനന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജില്ലാ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള എന്നിവര്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി, എന്‍.സി.സി. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഏഴു ദിവസം നീണ്ട ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നായി 507 എന്‍.സി.സി. യുവ ആപത് മിത്ര വളണ്ടിയര്‍മാരാണ് രണ്ട് ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്ന രീതി, രക്ഷാപ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കം, മാനസിക-സാമൂഹിക പരിചരണം, റോഡ് സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, പ്രഥമ ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി.

കൂടാതെ ദുരന്തനിവാരണ ഉപകരണം കൈകാര്യം ചെയ്യുന്നതില്‍ കേഡറ്റുകള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ പ്രാഥമിക സഹായം നല്‍കാന്‍ യുവജനതയെ സജ്ജരാക്കുകയും ദുരന്തസമയങ്ങളില്‍ പ്രദേശവാസികള്‍ക്ക് താങ്ങായി മാറുന്ന ശക്തമായൊരു യുവസേനയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി. കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി റെസ്‌പോണ്‍സ് കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...