റിങ്കു സിംഗിനെ വാഴ്ത്തി യുവരാജ് സിംഗും

For full experience, Download our mobile application:
Get it on Google Play

മൊഹാലി : ഇന്ത്യന്‍ യുവതാരം റിങ്കു സിംഗിന്‍റെ പ്രകടനങ്ങള്‍ പലപ്പോഴും തന്നെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യൻ ടീമില്‍ താന്‍ ചെയ്തിരുന്ന ഫിനിഷര്‍ റോള്‍ നിലവില്‍ ചെയ്യാന്‍ റിങ്കുവല്ലാതെ മറ്റൊരു താരമില്ലെന്നും യുവി പറഞ്ഞു. ഇന്ത്യൻ ടീമില‍െ നിലവിലെ ഏറ്റവും മികച്ച ഇടം കൈയന്‍ ബാറ്റര്‍ ഇപ്പോള്‍ റിങ്കുവാണ്. അവന്‍ പലപ്പോഴും എന്നെ അനുസ്മരിപ്പിക്കുന്നു. എപ്പോള്‍ ആക്രമിക്കണമെന്നും എപ്പോള്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കണമെന്നും വ്യക്തമായ ധാരണ റിങ്കുവിനുണ്ട്. അതുപോലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് കാട്ടാനും അവനാവുമെന്നും യുവരാജ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റിങ്കു ഭാവി താരമാണ്. ഇന്ത്യക്കായി ഒട്ടേറെ മത്സരങ്ങള്‍ ജയിക്കാന്‍ അവനാവും. അവനെ പുകഴ്ത്തി സമ്മര്‍ദ്ദം കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ ഇന്ത്യക്കായി ചെയ്തിരുന്ന കാര്യങ്ങള്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇറങ്ങി ചെയ്യാന്‍ അവനാവുമെന്നാണ്-യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിച്ച മത്സരങ്ങളില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ റിങ്കു 69.50 ശരാശരിയിലും 180.51 പ്രഹരശേഷിയിലുമാണ് റണ്ണടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3000ലേറെ റണ്‍സും 58.47 എന്ന മികച്ച ശരാശരിയുമുള്ള റിങ്കു തിരക്കേറിയ വൈറ്റ് ബോള്‍ മത്സരക്രമത്തിനിടയിലും കഴിഞ്ഞ ആലപ്പുഴയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനെതിരെ 92 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...