Wednesday, April 24, 2024 2:19 pm

സുബൈർ വധക്കേസ് ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പോലീസ് അറിയിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷിയോഗം ഇന്നലെ നടന്നു. കൊലപാതകങ്ങള്‍ക്ക് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും ജനങ്ങളുടെ ഭീതി അകറ്റുകയാണ് സര്‍വകക്ഷിയോഗത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കൊലപാതകങ്ങള്‍ തടയല്‍ എളുപ്പമല്ലെന്നും മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപിയെ മന്ത്രി കെ കൃഷ്ണൻ കുട്ടി രൂക്ഷിമായി വിമർശിച്ചു. ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്. ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. അക്രമം ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമ്പത്ത് പുനർവിതരണം : പിത്രോദയുടെ പ്രസ്താവന ആയുധമാക്കി ബിജെപി, പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി: സമ്പത്തിന്‍റെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങൾ...

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

0
ടെൽഅവീവ്: ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ...

എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ്? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു...

നിത്യേന 30 അപേക്ഷകരെ മാത്രം ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന തീരുമാനം ; ഡ്രൈവിങ് ടെസ്റ്റ്...

0
കാക്കനാട് : ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ...