മൂന്നാം തവണയും മോദി തന്നെ ; കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. യാതൊരു വിധ സംശയവുമില്ല, നരേന്ദ്ര മോദി അധികാരം നിലനിർത്തുമെന്ന് ജനങ്ങൾ മനസിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് നടന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയാണ് ബിജെപിക്ക് പ്രധാനം. വസുധൈവ കുടുംബകം എന്ന ആശയമാണ് മോദി നടപ്പിലാക്കുന്നത്. അഴിമതിയും ജാതിവാദവും മോദി ഇല്ലാതാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സർവ മേഖലയിലും രാജ്യത്ത് വികസനം നടപ്പിലായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തിന്റെ ശോഭയും ചൈതന്യവും തകർക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെയും കോൺ​ഗ്രസിന്റെയും ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ടാണ് അവർ രാജ്യത്തിന്റെ ജനാധിപത്യത്തിന് നിറം നൽകിയത്. ഇവയെല്ലാം തകർത്തെറിഞ്ഞാണ് മോദി വികസനം യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...